പൊതുമാപ്പ്​: ഇന്ത്യക്കാരുടെ രജിസ്​ട്രേഷൻ തീയതി മാറ്റം

കുവൈത്ത്​ സിറ്റി: പൊതുമാപ്പ്​ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്യേണ്ട തീയതി മാറ്റി. ഏപ്രിൽ 16 മുതൽ 20 വരെ അഞ്ചുദിവസങ്ങളാവും ഇന്ത്യക്കാർക്ക്​ രജിസ്​ട്രേഷന്​ അനുവദിക്കുക. ഏപ്രിൽ 11 മുതൽ 15 വരെയായിരുന് നു ഇന്ത്യക്കാർക്ക്​ നേരത്തെ നിശ്ചയിച്ചിരുന്നത്​.

ഇന്ത്യയിൽ ഏപ്രിൽ 14 ​വരെ ലോക്​ ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ഇൗ തീയതി പ്രയാസമാവുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചതനുസരിച്ച്​​ തീയതി മാറ്റാൻ കുവൈത്ത്​ അധികൃതർ സന്നദ്ധത അറിയിച്ചതായി​ ഇന്ത്യൻ എംബസി വൃത്തങ്ങൾ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.

തീയതി മാറ്റം സംബന്ധിച്ച്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തി​​​​െൻറ ഒൗദ്യോഗിക അറിയിപ്പ്​ വന്നിട്ടില്ല. അടുത്ത ദിവസം അറിയിപ്പുണ്ടാവുമെന്നാണ്​ കരുതുന്നത്​.

പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നിവിടങ്ങളിലുമാണ്​ രജിസ്​ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.

Tags:    
News Summary - gulf updates kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.