കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തിയ റമദാൻ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം റീജനല്‍ മാനേജര്‍ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് ചെയർമാൻ പി.ടി. ശരീഫ്, ബ്യൂറോ ഇൻ ചാർജ് അസ്സലാം, എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ്, പി.ടി. ശാഫി എന്നിവർ ആശംസകൾ നേർന്നു. മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ് സ്വാഗതവും സർക്കുലേഷൻ ഇൻ ചാർജ് എസ്.പി. നവാസ് നന്ദിയും പറഞ്ഞു.
വിജയികൾക്ക് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ, മാർക്കറ്റിങ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത് മോഹൻദാസ്, ഡിജിറ്റൽ സെയിൽസ് ഹെഡ് ദിലിൻ, ഗൾഫ് മാധ്യമം റീജനല്‍ മാനേജര്‍ ഫൈസൽ മഞ്ചേരി, പി.ടി. ശരീഫ്, അസ്സലാം, ഫിറോസ് ഹമീദ്, സി.കെ. നജീബ്, എസ്.പി. നവാസ്, മീഡിയവൺ റിപ്പോർട്ടർ സലീം കോട്ടയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
"ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച്" റമദാൻ ക്വിസ് വിജയികൾക്ക് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ സമ്മാനം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.