ഒരാഴ്​ചക്കിടെ 26,575 ഗതാഗത നിയമലംഘനങ്ങൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഒരാഴ്​ചക്കിടെ 26,575 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പത്ത്​ വാഹനങ്ങൾ കണ്ടുകെടി. 59 പേരെ അറസ്​റ്റ്​ ചെയ്​തു. ഇതിൽ 33 പേരെ പിടികൂടിയത്​ ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ്​. 29 പിടികിട്ടാപ്പുള്ളികളെയും പരിശോധനക്കിടെ പിടികൂടാൻ കഴിഞ്ഞു. മേജർ ജനറൽ ജമാൽ സായിഗി​െൻറ നേതൃത്വത്തിലാണ്​ പരിശോധന കാമ്പയിൻ നടന്നത്​. കൂടുതൽ പേർ പിടിയിലായത്​ ജഹ്​റ ഗവർണറേറ്റിലും കുറവ്​ മുബാറക്​ അൽ കബീർ ഗവർണറേറ്റിലുമാണ്​. വരുന്ന ആഴ്​ചകളിലും പരിശോധനയുണ്ടാവുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ കുറേ നാളുകളായി ഗതാഗത പരിശോധനയും സുരക്ഷാ പരിശോധനയും കാര്യമായി നടന്നിരുന്നില്ല. ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്​. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തയാറാണ്​. പുതിയ പാർലമെൻറ്​ വന്നാൽ ചർച്ചക്കെടുക്കും.

ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ്​ അധികൃതരുടെ കണക്കുകൂട്ടൽ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ്​ മിക്കവാറും അപകടങ്ങൾക്കിടയാക്കുന്നതെന്നാണ്​ ഗതാഗത വകുപ്പി​െൻറ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.