അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 18-ാമത് ഗൾഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് അത്ലറ്റിക്സ് ടീമിന് മികച്ച നേട്ടം. ലോങ് ജംപ് മത്സരത്തിൽ കുവൈത്ത് അത്ലറ്റ് മുഹമ്മദ് അൽ ദുവൈജ് രണ്ടു മീറ്റർ ദൂരം ചാടി സ്വർണ മെഡൽ നേടി. ഇതേ ഇനത്തിൽ സഹതാരം ഹമദ് ഫെയ്റൂസ് വെള്ളി മെഡലും നേടി.
110 മീറ്റർ ഹർഡിൽസിൽ അത്ലറ്റ് മിഷാരി അൽ മുതൈരി 13.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണ മെഡൽ നേടി. സഹതാരം ജാസിം അൽ-ജുനൈ വെള്ളി മെഡൽ നേടി.
ഡെക്കാത്ലൺ ഇനത്തിൽ അത്ലറ്റ് ഖാലിദ് അൽ യലൂസ് വെങ്കല മെഡലും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.