ഗ്രാൻഡ് ഹൈപ്പർ 28ാമത് ശാഖ ഫർവാനിയയിൽ തുറന്നു

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 28ാമത് ശാഖ ഫർവാനിയയിൽ പ്രവർത്തമാരംഭിച്ചു. ഫർവാനിയയിലെ ബ്ലോക്ക് 6, സ്ട്രീറ്റ് 2ൽ ബുധനാഴ്ച വൈകുന്നേരം ഡോ. ഇബ്രാഹിം ബിൻ സൈദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തെഹ്സീർ അലി, സി.ഒ.ഒ റാഹിൽ ബസിം, ഡി.ജി.എം കുബേര റാവു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 1500 ചതുരശ്ര അടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഗ്രാൻഡ് ഫ്രഷ് എന്ന ആശയത്തിലുള്ളതാണ് ഫർവാനിയയിൽ പുതുതായി തുറന്ന ശാഖ. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുവൈത്തിലെ 28ാമത്തെയും റീജൻസി ഗ്രൂപ്പിന്റെ 82ാമത്തെയും ബ്രാഞ്ച് ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സദാനങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് വാങ്ങുന്നതിനാലാണ് പഴം, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങൾ വമ്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.