ഗവർണർ ആർ.എസ്.എസിന്‍റെ ചട്ടുകമാകരുത് -ഐ.എൻ.എൽ

കുവൈത്ത് സിറ്റി: സംസ്ഥാന ഗവർണർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്ന ഭരണഘടന അനുശാസനകൾക്ക് വിരുദ്ധമായാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികളെന്ന് ഐ.എൻ.എൽ. ആർ.എസ്.എസ് സർ സംഘചാലക് മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സർക്കാറിനെതിരായ തുറന്ന യുദ്ധമാണ് ഗവർണർ ആരംഭിച്ചത്.

ആരോപണ പ്രത്യാരോപണങ്ങളും കടന്നാക്രമണങ്ങളും അതിരുകടന്നു. സംസ്ഥാനത്തെ ഒമ്പതു സർവകലാശാലകളിലെ വൈസ് ചാന്‍സലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഫാഷിസത്തിന്‍റെ അജണ്ട നടപ്പാക്കുകയാണ് ഗവർണർ. ഇടതുപക്ഷ സർക്കാറിനെ എങ്ങനെയെങ്കിലും അട്ടിമറിക്കുകയെന്ന വർഗീയ അജണ്ടയായി ഇതിനെ ചേർത്തുവായിക്കാം.

ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രവൃത്തികള്‍ തന്റെ രാഷ്ട്രീയ പക്ഷപാതിത്വം പരസ്യമാക്കുന്നതാണെന്നും ഐ.എം.സി.സി ചൂണ്ടിക്കാട്ടി.മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല, വർഗീയ ലക്ഷ്യം മുന്‍നിർത്തിയുള്ള ആർ.എസ്.എസിന് കുടപിടിക്കുകയാണ് ഗവർണറെന്നതിന് വേറെ തെളിവുകള്‍ വേണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും ഐ.എം.സി.സി ജി.സി.സി രക്ഷാധികാരിയുമായ സത്താർ കുന്നിൽ പ്രസ്താവനയിൽ ചൂണ്ടികാട്ടി.

Tags:    
News Summary - Governor should not be a tool of RSS - INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.