ഗോ​ൾ​ഡ​ൻ ഫോ​ക്​ അ​വാ​ർ​ഡ് ജെ​മി​നി ശ​ങ്ക​ര​ന് കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) ക​ണ്ണൂ ​ർ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് സ​ർ​ക്ക​സ് കു​ല​പ​തി ജെ​മി​നി ശ​ങ്ക​ര​ന് ക​ണ്ണൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൈ​മാ​റി. ഫോ​ക്​ പ്ര​സി​ഡ​ൻ​റ്​ ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ടി. ​പ​ദ്മ​നാ​ഭ​ൻ ജെ​മി​നി ശ​ങ്ക​ര​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ, കെ.​കെ. രാ​ഗേ​ഷ് എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷ്, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി. ​രാ​മ​കൃ​ഷ്ണ​ൻ, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി രൈ​രു നാ​യ​ർ, വി​നോ​ദ് നാ​രാ​യ​ൺ, ദി​ന​ക​ര​ൻ കൊ​മ്പി​ലാ​ത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നൂ​പ് കു​മാ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ലി​ജീ​ഷ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.


കെ.​കെ.​ആ​ർ വേ​ങ്ങ​ര നി​ർ​മി​ച്ച ശി​ൽ​പ​വും 25,000 രൂ​പ​യും ആ​ണ് അ​വാ​ർ​ഡ്. പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഏ​ഴു​ല​ക്ഷം രൂ​പ ര​ണ്ടാം ഘ​ട്ട​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ചു​ല​ക്ഷം ന​ൽ​കി​യി​രു​ന്നു. അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗം കെ.​കെ.​ആ​ർ വേ​ങ്ങ​ര സ്വാ​ഗ​ത​വും ആ​ർ​ട്സ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​ര​പ്ര​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - golden fok award-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.