അനാവശ്യ സംഭരണം ഒഴിവാക്കണം; ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സ്വീകരിച്ചത് വിവിധ നടപടികൾ

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷത്തിനും ഇറാൻ ആക്രമണത്തിനും പിറകെ രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിതരണ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി കുവൈത്ത് സ്വീകരിച്ചത് വിവിധ നടപടികൾ. ലോജിസ്റ്റിക്സ്, വിപണി നിയന്ത്രണം, പ്രവർത്തന കാര്യക്ഷമത,സംഭരണ ​​ശേഷി വികസിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭക്ഷ്യ വിതരണം സുരക്ഷിതമാക്കുന്നതിനും ചരക്കുകളുടെ തടസ്സമില്ലാത്ത ഒഴുക്ക് നിലനിർത്തുന്നതിനും ഇടപെട്ടു.

വില സ്ഥിരപ്പെടുത്തുന്നതിനും കുത്തകകളെ തടയുന്നതിനുമായി വിപണി മേൽനോട്ടം ശക്തിപ്പെടുത്തി.

ഭക്ഷ്യ ഉൽപ്പാദന ശേഷിയും വിതരണവും വർധിപ്പിക്കുകയും അവശ്യ സാധനങ്ങൾ ഉൾകൊള്ളുന്ന ഷെൽട്ടറുകൾ സജ്ജമാക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തു.

വിപണി പരിശോധനകൾ ശക്തമാക്കുകയും സ്റ്റോക്ക് നിലകളും വിതരണവും നിരീക്ഷിക്കുകയും ചെയ്തു. വ്യോമ ഗതാഗതം ക്രമീകരിച്ചതോടെ ജി.സി.സി വഴിയും അയൽ രാജ്യങ്ങൾ വഴിയും ചരക്ക് എത്തിക്കാൻ ശ്രമം നടത്തി.

ബ്രെഡ് ഉൽപാദനം വർധിപ്പിച്ചു

വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ബ്രെഡ് ഉൽപാദനം ഇരട്ടിയിലധികം വർധിപ്പിച്ചു.

സഹകരണ സ്ഥാപനങ്ങൾ, കടകൾ, റെസ്റ്റോറന്റുകൾ, ഡെലിവറി സേവനങ്ങൾ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി ഏകദേശം 3,000 ദൈനംദിന ഔട്ട്‌ലെറ്റുകൾ ഇതിന്റെ വിതരണം ഏറ്റെടുത്തു. പുതിയ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനായി കുവൈത്ത് എയർവേസ് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തി.

ഫെബ്രുവരി 28 നും മാർച്ച് 21 നും ഇടയിൽ 417 ടൺ മരുന്നുകളും, 103,775 ടൺ ഭക്ഷണവും, 24,400 ടൺ പച്ചക്കറികളും കുവൈത്ത് ഇറക്കുമതി ചെയ്തു. സ്ഥിരത ഉറപ്പാക്കുന്നതിനായി കന്നുകാലി ഇറക്കുമതിയും തുടർന്നു.

ഭക്ഷ്യ വിതരണം കാര്യക്ഷമമാക്കാൻ അനാവശ്യ സംഭരണം ഒഴിവാക്കണമെന്നും അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Unnecessary hoarding should be avoided; various measures taken to ensure food safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.