കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്‌കൂളുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.
റെസിഡൻഷ്യൽ ഏരിയകളിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.
സേവനങ്ങളുടെ സന്തുലിത വിതരണവും താമസക്കാർക്ക് എളുപ്പത്തിലുള്ള പ്രവേശനവും ഉറപ്പാക്കുന്നതിനായി വിശദമായ ജനസാന്ദ്രതാ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥലങ്ങൾ തെരഞ്ഞെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളും പദ്ധതിയിൽ ഉൾക്കൊള്ളുന്നു.
പുതിയ സ്കൂളുകൾ പ്രദേശത്തെ സ്കൂൾ ശേഷി ഗണ്യമായി വർധിപ്പിക്കുകയും കുടുംബങ്ങൾക്ക് സംയോജിത പഠന അന്തരീക്ഷം പ്രദാനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.