ഹവല്ലി ഗവർണറേറ്റിൽ പരിശോധന; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പി.എ.എഫ്.എൻ) നടത്തിയ പരിശോധനയിൽ ഒരു ഭക്ഷ്യ സ്ഥാപനം അടച്ചുപൂട്ടി.

ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്തതിന് അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തി. പൊതുവായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും അംഗീകൃത ആരോഗ്യ ആവശ്യകതകൾ ലംഘിക്കുകയും ചെയ്തതാണ് പ്രധാന ലംഘനങ്ങൾ. ലൈസൻസുള്ള സ്ഥലത്തിന് പുറത്തുള്ള സ്ഥലത്തിന്റെ ഉപയോഗവും, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു തൊഴിലാളി ഭക്ഷണം കൈകാര്യം ചെയ്തതും ഇൻസ്പെക്ടർമാർ രേഖപ്പെടുത്തി.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തീവ്രമായ പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Inspection in Hawally Governorate; Food establishment closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.