കുവൈത്ത് സിറ്റി: ഡിസംബർ ഒമ്പതിന് സൗദിയിലെ റിയാദിൽ നടക്കാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെ പെങ്കടുപ്പിക്കാൻ കുവൈത്ത് മധ്യസ്ഥശ്രമം ഉൗർജിതപ്പെടുത്തി. ഇത് വിജയിക്കുകയാണെങ്കിൽ സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിലെ നിർണായക ചുവടുവെപ്പാവും അത്. രണ്ടു പക്ഷവുമായും കുവൈത്ത് ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. ഖത്തർ ഉൾപ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളും റിയാദ് ഉച്ചകോടിയിൽ സംബന്ധിക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള സംഭാഷണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുവൈത്തിെൻറ മധ്യസ്ഥ ശ്രമങ്ങളോട് ഖത്തർ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. കുവൈത്ത് അമീറിെൻറ ഏതു മധ്യസ്ഥ ശ്രമത്തിെൻറയും കൂടെ നിൽക്കുമെന്ന് കഴിഞ്ഞ ജൂണിൽ ഖത്തർ അമീർ വ്യക്തമാക്കിയിട്ടുണ്ട്. ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തറിനെ പെങ്കടുപ്പിക്കാനുള്ള മുൻകൈ സൗദി എടുക്കേണ്ടതുണ്ട്. അതുണ്ടാവുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
കഴിഞ്ഞമാസം സൗദി കിരീടാവകാശി വളർന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലക്ക് ഖത്തറിനെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. മഞ്ഞുരുക്കത്തിെൻറ ചൂണ്ടുപലകയായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ വിലയിരുത്തിയത്.
കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടി വേണ്ടത്ര വിജയമായില്ല. രാഷ്ട്ര തലവന്മാരിൽ ഖത്തർ അമീർ ശൈഖ് തമീം അൽ ഹമദ് അൽഥാനിയും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും മാത്രമാണ് പെങ്കടുത്തത്. ബാക്കിയുള്ളവർ പ്രതിനിധികളെ അയക്കുകയായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടുദിവസത്തെ ഉച്ചകോടി നാടകീയമായി ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കാതെയാണ് ജി.സി.സി ഉച്ചകോടി അവസാനിച്ചത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ പങ്കാളിത്തം ഉള്ളതിനാലാണ് സൗദി സഖ്യരാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രത്തലവന്മാർ എത്താതിരുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽനിന്ന് സംഘർഷാവസ്ഥക്ക് അയവുവന്നിട്ടുണ്ടെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.