സ്പീക്കർ അഹ്മദ് അൽ സദൂനും പ്രതിനിധി സംഘവും ഖത്തറിലേക്ക് പുറപ്പെടുന്നു
കുവൈത്ത് സിറ്റി: ജി.സി.സിയിലെ ശൂറ, നാഷനൽ, പാർലമെന്ററി കൗൺസിലുകളുടെ സ്പീക്കർമാരുടെ 17ാമത് യോഗത്തിൽ കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കറും പാർലമെന്ററി കോക്കസ് ചെയർപേഴ്സനുമായ അഹ്മദ് അൽ സദൂൻ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി അഹ്മദ് അൽ സദൂൻ ഖത്തറിലേക്ക് തിരിച്ചു.
അൽ സദൂനും പാർലമെന്ററി കോക്കസ് പ്രതിനിധി സംഘത്തിനും ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈറും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ദേശീയ അസംബ്ലി കാര്യ, കാബിനറ്റ് കാര്യ മന്ത്രിയുമായ എസ്സ അൽ കന്ദാരിയും യാത്രയയപ്പ് നൽകി. കുവൈത്ത് പ്രതിനിധി സംഘത്തിൽ എം.പിമാരായ ഹമദ് അൽ മുതാർ, മുഹമ്മദ് അൽ മഹൻ, ഹമദ് അൽ ഉബൈദ്, ഫഹദ് ബിൻ ജമേ, ഷുഐബ് ഷബാൻ, ദാവൂദ് മറാഫി, ദേശീയ അസംബ്ലി സെക്രട്ടറി ജനറൽ ഖാലിദ് അബു സുലൈബ്, ഓർഗനൈസേഷൻ ഡിപ്പാർട്മെന്റിന്റെ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി മിഷാൽ അൽ ഇനേസി എന്നിവർ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.