കുവൈത്ത് ഫുട്സാൽ ടീം സൗഹൃദ മത്സരത്തിൽ ബോസ്നിയയെ നേരിടുന്നു
കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസ് ആരംഭിക്കാനിരിക്കെ വിവിധ ഗെയിമുകളിലെ കുവൈത്ത് ടീമുകൾ അവസാന ഘട്ട ഒരുക്കത്തിൽ. പരിശീലന ക്യാമ്പുകളും സൗഹൃദ മത്സരങ്ങളും തകൃതിയായി നടക്കുന്നു.
കുവൈത്ത് ഫുട്സാൽ ടീം സൗഹൃദ മത്സരത്തിൽ 5-2ന് ബോസ്നിയയെ തോൽപിച്ചു. കുവൈത്താണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. മികച്ച നേട്ടം കൊയ്യാൻ കഴിയുമെന്നാണ് കുവൈത്തിന്റെ പ്രതീക്ഷ.
ഹാൻഡ്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ആർച്ചറി, ടെന്നിസ്, ഐസ് ഹോക്കി, ബൈസിക്ലിങ്, ടേബിൾ ടെന്നിസ്, ഇ-സ്പോർട്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാവുക.
മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്. മേയ് 31ന് സമാപിക്കും.
അതേസമയം, കൂടുതൽ സമയം ആവശ്യമായതിനാൽ ചില ഗ്രൂപ് മത്സരങ്ങൾ മേയ് 13ന് ആരംഭിക്കും. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ടാകും.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.