ജി.​സി.​സി ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്തി താ​ര​ത്തി​ന്റെ ആ​ഹ്ലാ​ദം 

ജി.സി.സി ഗെയിംസ്: കുവൈത്ത് തന്നെ മുന്നിൽ; യു.എ.ഇ മൂന്നാം സ്ഥാനത്തെത്തി

കുവൈത്ത് സിറ്റി: ജി.സി.സി ഗെയിംസ് സമാപിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ കുവൈത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. 28 സ്വർണവും 22 വെള്ളിയും 25 വെങ്കലവുമാണ് കുവൈത്ത് സ്വന്തമാക്കിയിട്ടുള്ളത്. 20 സ്വർണവും 20 വെള്ളിയും 16 വെങ്കലവും നേടിയ ബഹ്റൈനാണ് രണ്ടാം സ്ഥാനത്ത്. 17 സ്വർണവും 13 വെള്ളിയും പത്ത് വെങ്കലവും നേടിയ യു.എ.ഇ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

പു​രു​ഷ​ന്മാ​രു​ടെ ഹാ​ൻ​ഡ് ബാ​ളി​ൽ കു​വൈ​ത്ത് ബ​ഹ്റൈ​നെ നേ​രി​ടു​ന്നു. ബ​ഹ്റൈ​ൻ ജ​യി​ച്ചു

അവസാന സ്ഥാനത്തായിരുന്ന യു.എ.ഇ കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. ജൂഡോ, ബാസ്കറ്റ് ബാൾ എന്നിവയിലെ സ്വർണമാണ് അവർക്ക് കരുത്തായത്. 12 സ്വർണവും 19 വെള്ളിയും 13 വെങ്കലവും നേടിയ ഖത്തർ നാലാം സ്ഥാനത്താണ്. 11 സ്വർണവും 17 വെള്ളിയും 24 വെങ്കലവും നേടിയ സൗദി അഞ്ചാം സ്ഥാനത്തും 11 സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവും നേടിയ ഒമാൻ ആറാം സ്ഥാനത്തുമാണ്. ഗൾഫ് രാജ്യങ്ങളിലെ 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.

ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം. മേയ് 31ന് സമാപിക്കും. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്.

Tags:    
News Summary - GCC Games: Kuwait leads; The UAE came in third

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.