ജി.​സി.​സി ഗെ​യിം​സ് വ​നി​ത​ക​ളു​ടെ ലോ​ങ് ജം​പി​ൽ കു​വൈ​ത്തി താ​ര​ത്തി​ന്റെ പ്ര​ക​ട​നം

ജി.സി.സി ഗെയിംസ്: ബഹ്റൈൻ മുന്നിൽ; കുവൈത്ത് രണ്ടാമത്

കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിൽ മെഡൽ പട്ടികയിൽ 11 സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവുമായി ബഹ്റൈൻ മുന്നിൽ. ആറു സ്വർണവും ഒമ്പതു വെള്ളിയും ഒമ്പതു വെങ്കലവുമായി കുവൈത്ത് രണ്ടാം സ്ഥാനത്താണ്. ആകെ മെഡലുകളുടെ എണ്ണത്തിൽ മുന്നിലാണെങ്കിലു കൂടുതൽ സ്വർണം നേടിയത് ബഹ്റൈന് തുണയായി.

ആറു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവുമായി 15 മെഡലുകളോടെ ഖത്തറാണ് മൂന്നാമത്. അഞ്ചു സ്വർണവും അഞ്ചു വെള്ളിയും ഒമ്പതു വെങ്കലവും അടക്കം 19 മെഡലുകളോടെ സൗദി നാലാമതും നാലു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമായി 12 മെഡലുകളോടെ ഒമാൻ അഞ്ചാമതും മൂന്നു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും അടക്കം 10 മെഡലുകളോടെ യു.എ.ഇ ആറാം സ്ഥാനത്തുമാണ്. കുവൈത്ത് ബാസ്കറ്റ് ബാൾ ടീം (64/57ന്) ബഹ്റൈനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ യു.എ.ഇ സൗദിയെ (67/63)ന് കീഴടക്കി. 4x100 റിലേയിൽ 49.12 സെക്കൻഡിൽ ഓടിയെത്തിയ കുവൈത്ത് സ്വർണം നേടി. ബഹ്റൈൻ വെള്ളിയും യു.എ.ഇ വെങ്കലവും നേടി. വനിതകളുടെ ഫുട്സാലിൽ കുവൈത്തും യു.എ.ഇയും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.

പുരുഷന്മാരുടെ ഫുട്സാലിൽ കുവൈത്ത് യു.എ.ഇയെ മൂന്നു ഗോളിന് തോൽപിച്ചു.

Tags:    
News Summary - GCC Games: Bahrain ahead; Kuwait is second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.