38???? ??.??.?? ????????????????????????? ???????????? ?????????? ??.??.????????? ?????????????????? ???? ????????????????

ഉച്ചകോടി: റോഡുകളിൽ ജി.സി.സി രാജ്യങ്ങളുടെ പതാകകൾ പാറിത്തുടങ്ങി

കുവൈത്ത് സിറ്റി: ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന നിർദിഷ്​ട ജി.സി.സി ഉച്ചകോടിക്കുവേണ്ടി കുവൈത്തിൽ ഒരുക്കം തകൃതിയായി.
 രാജ്യത്തെ എല്ലാ പ്രധാന പാതകളിലും അംഗ രാജ്യങ്ങളുടെ ദേശീയ പതാകകളും ജി.സി.സി പതാകയും ഇതിനകം ഉയർന്നു കഴിഞ്ഞു.
 പ്രധാന റോഡുകൾക്ക് പുറമെ പാലങ്ങളിലും ഉച്ചകോടി നടക്കുന്ന സ്​ഥലത്തേക്കുള്ള വഴികളിലും പതാക തൂക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 
ഖത്തറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലാണ് കുവൈത്തിൽ ജി.സി.സി ഉച്ചകോടി നടക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പതാകകൾ ഖത്തറി​െൻറ പതാകയുമായി ചേർത്ത് കെട്ടാൻ സാധിച്ചതുതന്നെ ആതിഥേയ രാജ്യമായ കുവൈത്തിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. 38ാമത് ഉച്ചകോടിയുടെ മുന്നോടിയായുള്ള ജി.സി.സി വിദേശകാര്യമന്ത്രിതല യോഗം തിങ്കളാഴ്ച നടക്കും. എല്ലാ അംഗരാജ്യങ്ങളും കുവൈത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ​െങ്കടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​.
Tags:    
News Summary - gcc flags-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.