ജി.സി.സി ബീച്ച് ഗെയിംസ് കപ്പലോട്ട മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഒമാനിൽ ആരംഭിച്ച മൂന്നാമത് ജി.സി.സി ബീച്ച് ഗെയിംസിൽ ഞായറാഴ്ച നടന്ന കപ്പലോട്ടം ടീം ഇന മത്സരത്തിൽ കുവൈത്ത് വെങ്കല മെഡൽ നേടി. അൽ മൗജ് മറീനയിൽ നടന്ന മത്സരങ്ങളിൽ യു.എ.ഇ സ്വർണവും ഒമാൻ വെള്ളി മെഡലും നേടി.
ഗെയിംസിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് 65 അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, സെയിലിങ്, പാരാഗ്ലൈഡിങ്, അത്ലറ്റിക്സ്, കുതിര സവാരി എന്നിങ്ങനെ ആറ് മത്സരങ്ങളിലാണ് കുവൈത്ത് പങ്കെടുക്കുന്നത്. ബീച്ച് ഹാൻഡ്ബാൾ, ദീർഘദൂര നീന്തൽ എന്നിവ ഉൾപ്പെടെ എട്ട് ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്. ഏപ്രിൽ അഞ്ചു മുതൽ 11വരെ നടക്കുന്ന ഗെയിംസിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിൽനിന്ന് 330 അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച പാരാഗ്ലൈഡിങ് മത്സരത്തിൽ കുവൈത്തിന്റെ ഇബ്രാഹിം അൽ റഷൂദ്, അഹമ്മദ് അൽ മാസ്, മുഹമ്മദ് അൽ ദൊസാരി, തലാൽ അൽ മുതവ എന്നിവർ പങ്കാളികളായി. രണ്ട് ദിവസങ്ങളിലായി ആറു റൗണ്ടുകളിലായാണ് മത്സരം. തിങ്കളാഴ്ച മൂന്നു റൗണ്ടുകൾ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.