ഗ്യാ​സ്​ ലൈ​നി​ൽ തീ​പി​ടി​ത്തം;  രണ്ടുപേർക്ക്​ പരിക്ക്​ 

കു​വൈ​ത്ത്​ സി​റ്റി: ഗ്യാ​സ്​ ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ബു​ർ​ഗാ​നി​ലെ എ​ണ്ണ​പ്പാ​ട​ത്തെ ഗ്യാ​സ്​ വി​ത​ര​ണ ലൈ​നി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലേ​ർ​പ്പെ​ട്ട ര​ണ്ട് ഏ​ഷ്യ​ൻ വം​ശ​ജ​ർ​ക്ക് നേ​രി​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 
ഇ​വ​രെ ചി​കി​ത്സ​ക്ക്​ അ​ഹ്​​മ​ദി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​വൈ​ത്ത്​ പെേ​ട്രാ​ളി​യം ക​മ്പ​നി​യി​ലെ ധ​ന​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ് എ​ക്സി​ക്യു​ട്ടീ​വ് മേ​ധാ​വി മ​നാ​ഹി അ​ൽ ഇ​ൻ​സി കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം.

Tags:    
News Summary - gasline fire-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.