കുവൈത്ത് സിറ്റി: സിറിയക്കെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്തിന് ഒന്നിനെതിരെ രണ്ടു ഗോളിെൻറ തോൽവി. കസ്മ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സിറിയൻ ആക്രമണത്തെ കുവൈത്ത് പ്രതിരോധിച്ച് നിർത്തുന്ന കാഴ്ചയായിരുന്നു വിരസമായ ആദ്യപകുതിയിലുടനീളം കാണാൻ കഴിഞ്ഞത്. ഇടക്കുള്ള ഒറ്റപ്പെട്ട കുവൈത്തിെൻറ പ്രത്യാക്രമണങ്ങൾ സിറിയൻ ഗോളിക്ക് വെല്ലുവിളി ഉയർത്തിയതുമില്ല. സിറിയയും ശ്രദ്ധിച്ച് കളിച്ചപ്പോൾ കാണികൾക്ക് മുഷിഞ്ഞു.
രണ്ടാം പകുതിയിൽ പക്ഷേ രണ്ടു ടീമുകളും ആക്രമിച്ച് കളിച്ചു. 74ാം മിനിറ്റിൽ സിറിയയുടെ മുഹമ്മദ് മിദാനി ആദ്യവെടി പൊട്ടിച്ചു. ഒരു ഗോൾ ലീഡിൽ സിറിയ ജയിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് 90ാം മിനിറ്റിൽ ഖാലിദ് അൽ മുബയ്യിദ് ലീഡുയർത്തിയത്. അഞ്ചുമിനിറ്റ് അധിക സമയം കുവൈത്തിന് കളിയിൽ തിരിച്ചുവരാൻ മതിയാകുമായിരുന്നില്ല. എങ്കിലും അവർ പൊരുതി. അതിന് ഫലവുമുണ്ടായി. സൂപ്പർ താരം ബദർ അൽ മുതവ്വയുടെ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് സ്ട്രൈക്കർ യൂസുഫ് നാസർ കുവൈത്തിെൻറ ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.