കുവൈത്ത് സിറ്റി: ഫുട്ബാൾ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനായി ബെൽജിയം, ഈജിപ്ത് ടീമുകൾ കുവൈത്തിൽ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും മത്സരത്തിനായുള്ള അവസാനവട്ട തയാറെടുപ്പിലാണ്. ഇരു ടീമുകളും കഴിഞ്ഞ ദിവസം പരിശീലനം നടത്തി. ടീമിന്റെ ക്യാമ്പിലുണ്ടായിരുന്ന മുഴുവൻ കളിക്കാരും പരിശീലനത്തിൽ പങ്കെടുത്തതായി ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ബെൽജിയത്തിന്റെയും ഈജിപ്തിന്റെയും പ്രധാന കളിക്കാർ കുവൈത്തിലും കളത്തിലിറങ്ങുമെന്നാണ് സൂചന. ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ് ടീമിനൊപ്പമുണ്ട്. ഈജിപ്തുമായുള്ള മത്സരത്തിന് പിറകെ ബെൽജിയം ഖത്തറിലേക്ക് തിരിക്കും. ലോകകപ്പിൽ 23ന് കാനഡക്കെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. കളികാണാനുള്ള ടിക്കറ്റിന് https://ticketshop.matchworldgroup.com/list/events ലിങ്ക് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.