ഫാ.മത്തായി സക്കറിയയെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക
ഭാരവാഹികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വാർഷിക കൺവെൻഷന് നേതൃത്വം നൽകുന്നതിനായി കുവൈത്തിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകനും, ഭദ്രാസന കൗൺസിലംഗവും, വാഗ്മിയുമായ റവ. ഫാ. മത്തായി സക്കറിയക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഇടവക സഹവികാരി ഫാ.മാത്യൂ തോമസ്, ഇടവക സെക്രട്ടറി ജേക്കബ് റോയ്, കൺവൻഷൻ കൺവീനർ തോമസ് മാത്യു, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഈ മാസം ആറു വരെ വൈകുന്നേരം 6.30 മുതൽ കൺവെൻഷനും, ഈ മാസം ഏഴിന് വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.