ഫോ​ക്ക​സ് കു​വൈ​ത്ത് സാ​​ങ്കേ​തി​ക ശി​ൽ​പ​ശാ​ല​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ് കാ​ഡ് ടീം ​ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു 

ഫോക്കസ് കുവൈത്ത് സാങ്കേതിക ശിൽപശാല 17ന്

കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് ഒമിനിക്സ് ഇന്റർനാഷനലിന്റെ സഹകരണത്തോടെ കാഡ്/റെവിറ്റ് സാങ്കേതിക ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 17 വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഒന്നുവരെ മംഗഫ് കല സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഇതോടനുബന്ധിച്ചുള്ള വർക് ഷോപ്പ് രജിസ്ട്രേഷൻ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. അംഗങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യ കൂടുതൽ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ശിൽപയുടെ പോസ്റ്റർ പ്രകാശനം ഫോക്കസ് പ്രസിഡന്റ് സലിം രാജ് കാഡ് ടീം കൺവീനർ രതീഷ് കുമാറിന് നൽകി നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ജോയന്റ് സെക്രട്ടറി സുനിൽ ജോർജ്, ജോയന്റ് ട്രഷറർ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.

ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള എൻജിനീയറിങ് ഡിസൈനിങ് രംഗത്തു പ്രവർത്തിക്കുന്നവർ ജൂൺ 15ന് മുമ്പ് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്. 66504992, 55422018, 57994262, 99687825 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - Focus Kuwait Technology Workshop on the 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.