ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽകാലത്ത് തീപിടിത്തം തടയുന്നതിന്റെ ഭാഗമായി അഗ്നിസുരക്ഷ പരിശോധനകൾ തുടരുന്നു. വിവിധ സഥാപനങ്ങളിലും കെട്ടിടങ്ങളിലും ഫയർഫോഴ്സ് പരിശോധനകൾ നടത്തിവരികയാണ്. അഹ്മദി ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തി. ഫിന്റാസ് പ്രദേശത്തായിരുന്നു പരിശോധന. കെട്ടിടങ്ങളിലെ സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കു നേരെ നടപടികൾ സ്വീകരിച്ചു. ചിലത് അടച്ചുപൂട്ടലിനും പരിശാധന കാരണമായി.
രാജ്യത്ത് വേനൽ കാലത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. അപകടങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കണമെന്ന് ഫയർഫോഴ്സ് ഉണർത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.