Posted On
date_range Updated On
date_range മാവേലിക്കര ഫെസ്റ്റ് മേയ് 19ന്
കുവൈത്ത് സിറ്റി: മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈത്ത് മാവേലിക്കര ഫെസ്റ്റ് മേയ് 19ന് വെള്ളിയാഴ്ച അബ്ബാസിയയിൽ നടത്തും.
കണ്മണി ശശി അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും മറ്റു നിരവധി കലാപരിപാടികളുമുണ്ടാവും. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ജനറൽ കൺവീനറായി ഷംസു താമരക്കുളത്തെയും കൺവീനർമാരായി ദിലീപ് കുമാർ, വിജോ തോമസ്, മോൻസി വർഗീസ്, ദിനേശ് ചുനക്കര എന്നിവരെയും െതരഞ്ഞെടുത്തു. രക്ഷാധികാരി മോൻസി മാവേലിക്കര അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത് സ്വാഗതവും ട്രഷറർ മനോജ് റോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.