പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന വാരിജാക്ഷൻ കളത്തിലിന് കോഴിക്കോട്
ജില്ല അസോസിയേഷൻ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗവും ഫർവാനിയ ഏരിയ പ്രസിഡൻറുമായ വാരിജാക്ഷൻ കളത്തിലിന് കോഴിക്കോട് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് സി. ഹനീഫ് ഉപഹാരം കൈമാറി. വാരിജാക്ഷൻ കോഴിക്കോട് ജില്ല അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹത്തിെൻറ ഭാവിജീവിതം സന്തോഷകരവും സമാധാനപൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു.
സംഘടന നാട്ടിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളിൽ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി കെ. ഷൈജിത്ത്, ട്രഷറർ ജാവേദ് ബിൻ ഹമീദ്, രക്ഷാധികാരി ആർ.ബി. പ്രമോദ്, വിശിഷ്ടാംഗങ്ങളായ ഹമീദ് കേളോത്ത്, ഇ.പി. ശ്രീനിവാസൻ, സെക്രട്ടറിമാരായ സി. ശ്രീനിഷ്, ടി. അസ്ലം, പി.വി. നജീബ്, കെ.വി. ഫൈസൽ, കെ. അനിൽകുമാർ, ബി. പ്രബീഷ്, പ്രശാന്ത് എന്നിവരും മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സി.പി. സിദ്ദീഖ്, റഷീദ് ഉള്ള്യേരി, ടി.ടി. ബിജു, ലാലു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.