?????????? ??????????????????? ????????? ?????? ???? ?????????? ??.??. ?????? ????? ???????????? ???????????

കെ.പി. ബാലന്​ കെ.ഇ.എ കുവൈത്ത് യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാട്ടിൽ പോകുന്ന കാസർകോട്​ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡൻറ്​ കെ.പി. ബാലന്​ സംഘടന യാത്രയയപ്പ്​ നൽകി. സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ്​ സത്താർ കുന്നിലും ജനറൽ സെക്രട്ടറി സലാം കളനാടും ചേർന്ന് നൽകി. സാൽമിയ- ഹവല്ലി ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ പ്രസിഡൻറ്​ ഫാറൂഖ് ശർഖിയും ട്രഷറർ വിമൽ ശിവനും കൈമാറി. സാൽമിയ പാർക്കിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു.

സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്‌റഫ്‌ തൃക്കരിപ്പൂർ, നളിനാക്ഷൻ ഒളവറ, പി.എ. നാസർ, സമീഉല്ല, ഹനീഫ പാലായി, ഏരിയ നേതാക്കളായ സി.എച്ച്​. മുഹമ്മദ്‌ കുഞ്ഞി, പി.പി. ഇബ്രാഹിം, സി.എച്ച്​. ഫൈസൽ, ഹാരിസ് മുട്ടുംതല, മുസ്തഫ ചെമ്മനാട്, ഫായിസ് ബേക്കൽ എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ഹസൻ ബല്ല സ്വാഗതം പറഞ്ഞു. കെ.ഇ.എ ചെയർമാൻ എൻജിനീയർ അബൂബക്കർ, മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ രാമകൃഷ്ണൻ കള്ളാർ, വർക്കിങ്​ പ്രസിഡൻറ്​ ഹമീദ് മധൂർ, മുൻ ഏരിയ പ്രസിഡൻറ്​ മുഹമ്മദ്‌ ഹദ്ദാദ്, ജലീൽ ആരിക്കാടി, ബാബു എന്നിവർ ഓൺലൈനിലൂടെ ആശംസയർപ്പിച്ചു.

Tags:    
News Summary - farewell-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.