കെ.ഐ.ജി അബൂഹലീഫ ഏരിയ കുടുംബ സംഗമം
അബൂഹലീഫ: കെ.ഐ.ജി അബൂഹലീഫ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. വഫറ സിദ്റ ഫാമില്‍ സംഘടിപ്പിച്ച സംഗമം കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് അബ്ദുല്‍ ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീര്‍ ഹുസൈന് തുവ്വൂര്‍, കേന്ദ്ര കൂടിയാലോചന സമിതി അംഗം പി.പി. അബ്ദുറസാഖ്, അഷ്കർ മാളിയേക്കൽ എന്നിവര്‍ ക്ലാസെടുത്തു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക വൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. റഫീഖ് ബാബു, എ.സി. സാജിദ്, മുഹമ്മദ് സല്മാന്, നിഹാദ് അബ്ദുല്‍ നാസര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷംസീര്‍ ഉമ്മര്‍, അലി, മുഹമ്മദ് നസീം, അബ്ദുല്‍ അസീസ്, സക്കറിയ, റഈസ്, നൗഷാദ്, സുനീര്‍, അബ്ദുല്‍ റഷീദ്, അബ്ദു റഹ്മാന്, ഐവ ഏരിയ പ്രസിഡൻറ് ഷമീന അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്കി.
ഫിസാന് അബ്ദുല്‍ ഖാദര്‍ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കണ്‍വീനര്‍ കെ.സി. ഷമീര്‍ സ്വാഗതവും വി.കെ. താജുദ്ദീന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.