Posted On
date_range Updated On
date_range ഫഹാഹീൽ ഇസ്ലാഹി മദ്റസ അറബി ഭാഷ ദിനാചരണം
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര അറബിഭാഷ ദിനം ഫഹാഹീൽ ഇസ്ലാഹി മദ്റസയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികൾ തയാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം വേറിട്ട അനുഭവമായി. മികച്ച പോസ്റ്ററുകൾ ഒരുക്കിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. ഫൈസൽ മാണിയൂർ, അനിലാൽ ആസാദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
മദ്റസ സദർ സാജു ചെമ്മനാട്,സനീറ ടീച്ചർ, നഹില, നജില, ഷാനിബ, റംസീന, സംസീറ, അൻവർ, റഹൂഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 28 വർഷം പിന്നിടുന്ന മദ്റസ കുവൈത്ത് മത കാര്യ വകുപ്പിന്റെ അംഗീകാരത്തോടുകൂടി ഫഹാഹീൽ ദാറുൽ ഖുർആൻ കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.