കെ.ഐ.ജി അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച ഫ്രണ്ട്സ് സർക്കിൾ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇസ്‌ലാമികസമൂഹം നേരിടുന്ന പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് നേരിടുകയാണ് വേണ്ടതെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
കെ.ഐ.ജി അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച ഫ്രണ്ട്സ് സർക്കിൾ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തിരിയാതെയും നിരാശരാകാതെയും ദൈവിക അധ്യാപനങ്ങളും പ്രവാചകപാഠങ്ങളും മുറുകെപ്പിടിച്ച് ഐക്യത്തോടെ നീങ്ങണം.
രാജ്യ നിവാസികളോടൊപ്പം ചേർന്നുനിന്ന് കലവറയില്ലാത്ത സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച് യഥാർഥ ശത്രുവിനെതിരെ പരാജയപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി നിക്ഷേപ സാധ്യതകൾ എന്നവിഷയത്തിൽ യാസിർ ഖുതുബ് സംസാരിച്ചു. സദസ്യരുടെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
മെഹ്ബൂല കാലിക്കറ്റ് ലൈവ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അംജദ് സ്വാഗതം പറഞ്ഞു. സൽമാൻ ഖുർആൻ പാരായണം നടത്തി. മുഹമ്മദ് നസീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.