ലോകകപ്പ് ഒരുമിച്ചിരുന്ന് കാണാൻ സൗകര്യം ഒരുങ്ങുന്നു

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ആഘോഷപൂർവം കാണുന്നതിന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ബീച്ച് മേഖലയിൽ സൗകര്യം ഒരുക്കുന്നു. പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനും വൈവിധ്യമാർന്ന വിനോദ, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇവിടെ സൗകര്യമുണ്ടാകും. റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയും മുതിർന്നവർക്കും യുവാക്കൾക്കും വിവിധ ഗെയിമുകളും ഉണ്ടാകുമെന്ന് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖാഫ് അറിയിച്ചു.

ദിവസവും രാവിലെ 10 മുതൽ അർധരാത്രി വരെ ഇവിടം തുറന്നിരിക്കും. ഫുട്‌ബാൾ വീക്ഷിക്കാൻ നാല് കൂറ്റൻ സ്ക്രീനുകളും ഒരുക്കും.എന്നാൽ, കളി കാണാൻ ടിക്കറ്റ് എടുക്കേണ്ടി വരും. ഇവ കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളെയും വീട്ടുജോലിക്കാരെയും ഒരു നിരക്കും കൂടാതെ പ്രവേശിപ്പിക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Facilities are being prepared to watch the World Cup together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.