പ്രവാസി വെൽഫെയർ കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് റഫീഖ് ബാബു
പൊൻമുണ്ടം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് റിഗ്ഗായി, ഫർവാനിയ, ഖൈത്താൻ യൂനിറ്റുകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. റിഗ്ഗായി സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിഗായി പ്രസിഡന്റ് ഷെൽവാസ് പരപ്പിൽ അധ്യക്ഷതവഹിച്ചു.
പ്രോഗ്രാം കൺവീനർ അഷ്റഫ് വാക്കത്ത് സ്വാഗതവും കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു ആശംസയും നേർന്നു. കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം ഗിരീഷ് വയനാട് മെമ്പർഷിപ് കാമ്പയിൻ വിശദീകരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികൾ അരങ്ങേറി. ഇബ്രാഹിം,ആരിഫ ,വഹീദ ,ഷമീന എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ലായിക്ക് അഹമ്മദ്, ഹഷീബ് എന്നിവർ റിപ്പബ്ലിക് ദിന ക്വിസിന് നേതൃത്വം നൽകി. എൻ.സി. അഫ്സൽ, അസ്ലം സിബ, അസീസ് ദല്ല, അഫ്ത്താബ് ആലം,ഷമീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. പുതിയ പ്രവർത്തകർക്കുള്ള സ്വീകരണവും എസ്.ഐ.ആർ ഹെൽപ് ഡെസ്കും, പായസം വിതരണവും തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.