പ്രവാസി ടാക്സി കുവൈത്ത് മെഡിക്കൽ ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിന ആഘോഷഭാഗമായി കുവൈത്തിലെ ടാക്സി സംഘടനയായ പ്രവാസി ടാക്സി കുവൈത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോയൽ സിറ്റി ക്ലിനിക്ക് ഗ്രൂപ്പുമായി ചേർന്നായിരുന്നു ക്യാമ്പ്. അബ്ബാസിയ റോയൽ സിറ്റി ക്ലിനിക്കിൽ രാവിലെ ആറുമുതൽ ആരംഭിച്ച ക്യാമ്പിൽ 150 ഓളം പേർ സേവനങ്ങൾ ഉപയോഗപ്പെടുത്തി. കൊളസ്ട്രോൾ, ഷുഗർ, പൾസ്, രക്തസമ്മർദം തുടങ്ങി വിവിധ പരിശോധനകൾ ക്യാമ്പിൽ ഒരുക്കിയിരുന്നു.
പ്രസിഡന്റ് ജിസൺ ജോസഫ്, സെക്രട്ടറി റഷീദ് പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.