കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഇത് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക് തിങ്കളാഴ്ചത്തെ മന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് എടുത്താൽ മതിയെന്ന് നേരത്തെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് നിബന്ധന വെച്ചിട്ടുള്ളത്. യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസ് ആണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.