ഫിൻതാസ്: കേരള അസോസിയേഷൻ കുവൈത്ത് ‘മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്’ എന്നപേരിൽ 2017 നവംബർ മൂന്നിന് ഫിൻതാസ് കമ്യൂണിറ്റി ഹാളിൽ കേരളപ്പിറവി ആഘോഷിക്കുന്നു. പരിപാടി മുൻ എം.പിയും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
കവി വി. മധുസൂദനൻ നായർ മുഖ്യാതിഥിയാവും. കേരളത്തിെൻറ നാടൻകലകൾ ഉൾപ്പെടുത്തി ഘോഷയാത്രയും അസോസിയേഷൻ ഭാരവാഹികളുടെ കലാപരിപാടികളും പൊലിക നാടൻപാട്ട് കേന്ദ്രം കുവൈത്ത് അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാര നാടൻപാട്ടുകളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീൺ നന്തിലത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 55831679, 60753530, 95594036, 65770822 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.