സാ​യാ​ഹ്ന ഷി​ഫ്റ്റ്: വെ​ല്ലു​വി​ളി​ക​ളേ​​റെ, സാ​ധ്യ​ത​ക​ളും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും സാ​യാ​ഹ്ന ഷി​ഫ്റ്റ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക്ക് വെ​ല്ലു​വി​ളി​ക​ൾ ഏ​റെ. ജ​നു​വ​രി അ​ഞ്ചി​ന് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്ക് തു​ട​ക്ക​ത്തി​ൽ വെ​ല്ലു​വി​ളി​ക​ളും പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്നു​വെ​ങ്കി​ലും ക്ര​മേ​ണ പ​രി​ഹ​രി​ച്ച് ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സി​വി​ൽ സ​ർ​വിസ് ബ്യൂ​റോ​യു​ടെ നി​ർ​ദേ​ശ​മെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ പ​ല മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഇ​ത് 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. പൊ​തു​ജ​ന​ങ്ങ​ൾ പു​തി​യ പ​രി​ഷ്കാ​ര​ത്തോ​​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ സ​മ​യ​മെ​ടു​ക്കും. സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി​ക്ക് ക​യ​റാ​ൻ ജീ​വ​ന​ക്കാ​ൻ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ചി​ല മ​ന്ത്രാ​ല​യ​ങ്ങ​ൾ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

ഏ​ത് പ​രി​ഷ്കാ​ര​വും ന​ട​പ്പാ​ക്കു​മ്പോ​ൾ ഉ​ള്ള സ്വാ​ഭാ​വി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ന​ല്‍കു​ന്ന​ത്. വൈ​കീ​ട്ട് 3.30നാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റ് പ്ര​വൃ​ത്തി സ​മ​യം ആ​രം​ഭി​ക്കു​ക. എ​ന്നാ​ല്‍ സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഫ്ലെ​ക്സി​ബി​ൾ ജോ​ലി സ​മ​യ​ത്തി​ന്റെ സൗ​ക​ര്യം ല​ഭ്യ​മ​ല്ല. സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രു​ക​ളും വി​വ​ര​ങ്ങ​ളും സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Evening Shift: Challenges and Opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.