എറണാകുളം ജില്ല അസോ. ക്രിസ്മസ്-പുതുവത്സരാഘോഷം
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം ‘ഇ.ഡി.എ കൊച്ചിൻ കാർണിവൽ 2025’ സുലൈബിയ മുബാറകിയ റിസോർട്ട് ആൻഡ് ഫാം ഹൗസിൽ നടത്തി.
അസോസിയേഷൻ യൂനിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ ഗാന മത്സരത്തിൽ സാൽമിയ, അബ്ബാസിയ, ഫഹാഹീൽ യൂനിറ്റുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനം നേടി. ഒന്നാം സമ്മാനാർഹരായ സാൽമിയ യൂനിറ്റിന് ജിമ്മി മെമ്മോറിയൽ എവർറോളിങ് ട്രോഫി പ്രസിഡന്റ് വർഗീസ് പോൾ നൽകി. അംഗങ്ങളുടെ കലാപരിപാടികളും കുവൈത്തിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി. ഇ.ഡി.എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. വിധികർത്താക്കളായ മുൻ മഹിളാവേദി ചെയർപേഴ്സൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവർക്ക് മെമന്റോ നൽകി.
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാനും ഇവന്റ് ജോയന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോഓഡിനേറ്റർ പ്രവീൺ മാടശ്ശേരി, ഇവന്റ് ജോയന്റ് കൺവീനർ ജിയോ മത്തായി, ബാലകൃഷ്ണൻ മല്ല്യ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദിയും പറഞ്ഞു. ഇ.ഡി.ഇ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, ജോളി ജോർജ്, സോണിയ ജോബി, യൂനിറ്റ് കൺവീനർ പീറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.