Representational Image
Posted On
date_range Updated On
date_range അക്രമങ്ങൾ വ്യാപിക്കില്ലെന്ന് ഉറപ്പാക്കണം
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ബ്രിട്ടീഷ് വിദേശ-കോമൺവെൽത്ത്-വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഫോണിൽ സംസാരിച്ചു. ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും മാനുഷിക സാഹചര്യത്തെക്കുറിച്ചും സംഘർഷത്തിന് നീതിയുക്തമായ പരിഹാരം നേടുന്നതുൾപ്പെടെ ഫലസ്തീന് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. ഇസ്രായേൽ അക്രമം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയും സിവിലിയന്മാരുടെ സംരക്ഷണം ഉൾപ്പെടെയുള്ള മറ്റു മേഖലകളിലേക്ക് അത്തരം അക്രമങ്ങൾ വ്യാപിക്കില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെയുംകുറിച്ച് ശൈഖ് സലിം ഫോൺകാളിനിടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.