പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കെ.ഒ.സിയിലെ എൻജിനീയർ ഉമ്മർകുട്ടിക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് ഓയിൽ കമ്പനിയിലെ കാരണവരായ എൻജിനീയർ ഉമ്മർകുട്ടി വടക്കേക്കാടിന് അഹ്മദി ഏരിയയിലെ സൗഹൃദവലയം ഊഷ്മള യാത്രയയപ്പ് നൽകി. കെ.ഒ.സിയിലെ പ്രോസസ് സ്പെഷലിസ്റ്റ് തസ്തികയിലെ സീനിയർ എജിനീയറായിരുന്നു. വിവിധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം സാമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.
സംഗമത്തിൽ ഡോ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖ് മദനി, നസറുദ്ദീൻ, ബിനു അബ്ദുൽ കരീം, മുനീർ, അൻഫർ, റമീദ്, ഇസ്മായിൽ, അബ്ദുസ്സലാം, ആദിൽ നസറുദ്ദീൻ, ഫഹീം ഉമ്മർകുട്ടി, അബ്ദുറഹ്മാൻ അബൂബക്കർ എന്നിവർ പങ്കെടുത്തു. ഡോ. ഇബ്രാഹിം ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.