പത്രിക സമര്‍പ്പണം അവസാനിച്ചു; 454 സ്ഥാനാര്‍ഥികള്‍

കുവൈത്ത് സിറ്റി: 15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍നിന്നുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് അവസാനിച്ചു. ശുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അവസാനം വിവിധ മണ്ഡലങ്ങളില്‍നിന്നായി 42 പേരാണ് മത്സരിക്കാന്‍ തയാറായി മുന്നോട്ടുവന്നത്. ഇതോടെ, നവംബര്‍ 26ന് നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 454 ആയി. നവംബര്‍ 19 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്. അതിനുശേഷമേ ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കൃത്യമായ കണക്കും യഥാര്‍ഥ ചിത്രവും ലഭിക്കൂ. ഒന്നാം മണ്ഡലത്തില്‍നിന്ന് ജാസിം മുഹമ്മദ് അലി ബൂഹിന്ദി അല്‍ അലി, സഅദ് മുഹമ്മദ് ഫര്‍ഹാന്‍ അല്‍ മുഫ്രിഹ്, അബ്ദുല്‍ ഹാദി ഖംബര്‍ മുഹമ്മദ് അലി ഹുസൈന്‍, അബ്ദുല്‍ വാഹിദ് മുഹമ്മദ് ഖല്‍ഫാന്‍ രണ്ടാം മണ്ഡലത്തില്‍നിന്ന് ബന്‍ദര്‍ മുജ്ബല്‍ ലയ്ലാ നാസര്‍ അല്‍ ഇന്‍സി, ഹസന്‍ നാജി ഇബ്റാഹീം ഹുസൈന്‍ അല്‍ ബഹ്റാനി, സഊദ് സഅദ് മുഹമ്മദ് റാഷിദ്  അല്‍ മുതൈരി, മുഹമ്മദ് ഹമദ് അല്‍ ഷായിജി മൂന്നാം മണ്ഡലത്തില്‍നിന്ന് അഹ്മദ് മുഹമ്മദ് താഹിര്‍ സുലൈമാന്‍ അല്‍ ബനാഇ, ബസ്സാം മുഹമ്മദ് അബ്ദുറഹിമാന്‍ അല്‍ ഉസ്ഫൂര്‍, ജമാല്‍ അബ്ദുല്ല മുല്ലാ സഈദ് മുഹമ്മദ്, സൈദ് സാലിഹ് അബ്ദുല്‍ അസീസ്, അബ്ദുല്ല സാലിം നാലാം മണ്ഡലത്തില്‍നിന്ന് അഹ്മദ് നാസര്‍ മുത്ലഖ് അല്‍ ശരീആന്‍, ബദര്‍ സഹാബ് ഹുമൈദാന്‍ ഖലീഫാന്‍ അല്‍ മൂയസ്രി, ജമാല്‍ സഈദ് യതീം മുഹമ്മദ് ഇന്‍സി, ഫവാസ് സഊദ് മുഈദ് അല്‍ ആസിമി അഞ്ചാം മണ്ഡലത്തില്‍നിന്ന് ജാസിം അബ്ദുല്ല ജംആന്‍ അബ്ബാസ് അല്‍ അലി, ഹുസൈന്‍ സര്‍ഹാന്‍ ഹദ്ദാദ് ഗാനിം അല്‍ ഇന്‍സി, അബ്ദുല്ല സാലിം ഹുസൈന്‍ അല്‍ ഫൈലകാവി എന്നിവരാണ് വെള്ളിയാഴ്ച പത്രിക നല്‍കിയ പ്രുഖര്‍. ഒക്ടോബര്‍ 19നാണ് പത്രിക സ്വീകരിക്കല്‍ ആരംഭിച്ചത്. ശനിയാഴ്ച മുതല്‍ സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കാനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂട്ടി അപേക്ഷ നല്‍കി അനുമതി നേടിയ ഏജന്‍റുമാര്‍ക്ക് മാത്രമേ സ്ഥാനാര്‍ഥികളുടെ പ്രതിനിധി ബൂത്തുകളില്‍ ഇരിക്കാന്‍ സാധിക്കൂ. 
ഇതോടൊപ്പം, സ്ഥാനാര്‍ഥികളുടെ പ്രചാരണ ടെന്‍റുകള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ പുരോഗമിക്കുകയാണ്. കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേയമായാണ് ഇക്കുറി പ്രചാരണ ടെന്‍റുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നത്. പുരുഷന്മാര്‍ക്കും വനിതാ വോട്ടര്‍മാര്‍ക്കുമായി രണ്ട് പ്രചാരണ ടെന്‍റുകള്‍ നിര്‍മിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുകയും ടെന്‍റുകള്‍ക്ക് അനുമതി ലഭിക്കല്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കും.
 

Tags:    
News Summary - Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.