കുവൈത്ത് സിറ്റി: നാട്ടിൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ചൂടിെൻറ ആവേശം പകർന്ന് കുവൈത്തിലും പ്രചാരണ പോസ്റ്റർ. മഹ്ബൂല ബ്ലോക്ക് ഒന്നിലെ ഹൈറ്റൺ സ്റ്റാർ റസ്റ് റാറൻറിന് മുന്നിലാണ് വടകര പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരെൻറ പോസ്റ്റർ ഒട്ടിച്ചിട്ടുള്ളത്. പോസ്റ്റർ നാട്ടിൽനിന്ന് വരുത്തി പതിക്കാൻ നേതൃത്വം കൊടുത്തത് വടകര സ്വദേശികളായ ഷക്കീർ, റഷീദ്, റസാഖ്, നൗഷാദ്, സുഫൈൽ തുടങ്ങിയവരാണ്.
നാദാപുരം വാണിമേൽ സ്വദേശിയായ സി.വി. അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റാറൻറ്. പോസ്റ്റർ കാണാനും അടുത്തുനിന്ന് സെൽഫിയെടുക്കാനും ധാരാളം മലയാളികൾ വരുന്നതായി റസ്റ്റാറൻറ് ജീവനക്കാർ പറഞ്ഞു. ഇടതുമുന്നണി പ്രവർത്തകർ അഭിമാനപ്രശ്നമായി കാണുന്ന മണ്ഡലമാണ് വടകര.
അതുകൊണ്ടുതന്നെ മുരളീധരെൻറ പോസ്റ്ററിന് വൈകാതെ ‘മറുപടി പോസ്റ്റർ’ പ്രതീക്ഷിക്കാം. പ്രധാന രാഷ്ട്രീയ കക്ഷികളുടെയെല്ലാം പ്രവാസി ഘടകങ്ങൾ പ്രചാരണരംഗത്ത് സജീവമാണ്. മണ്ഡലം കൺവെൻഷനുകളും കുവൈത്തിലെ വിവിധ ഏരിയകളിലെ പ്രവർത്തകരുടെ കൺവെൻഷനുകളും വിളിച്ച് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ മുന്നണികളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.