കോഴിക്കോട്ടേക്ക്‌ കുവൈത്ത് വിമാനങ്ങൾ സർവിസ് ആരംഭിക്കണം -ഒ.ഐ.സി.സി

കുവൈത്ത് സിറ്റി: കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേസും ജസീറ എയർവേയ്‌സും കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

മലബാറിൽ നിന്നുള്ള പ്രവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമാകണമെങ്കിൽ ഇത് അനിവാര്യമാണെന്നും ചൂണ്ടികാട്ടി. ഈ വിഷയത്തിൽ ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല കമ്മറ്റി ഇന്ത്യൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ, മലബാർ മേഖലയിൽ നിന്നുള്ള എം.പി മാർ, ജില്ലയിലെ എം.എൽ.എ മാർ എന്നിവർക്ക് അടിയന്തിര സന്ദേശം അയച്ചു. ജില്ലാ കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കടലുണ്ടി, നാഷണൽ ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, കോഴിക്കോട് ജില്ല ഭാരവാഹികളായ ടി.എം.പ്രജു , മനാഫ് മാത്തോട്ടം, തുളസീധരൻ തോട്ടക്കര,റാഫിയാ അനസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

Tags:    
News Summary - Kuwaiti flights to Kozhikode should be started - OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.