ആംസ് ഫോർ യു ഓൺലൈൻ പരിസ്ഥിതി സെമിനാർ

കുവൈത്ത് സിറ്റി: ആഗോള പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ പ്രവാസി സംഘടന ആംസ് ഫോർ യു ഓൺലൈൻ സെമിനാർ നടത്തി. ആംസ് ഫോർ യു പ്രസിഡണ്ട് രമേശ് നായർ അധ്യക്ഷത വഹിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവത്തകയും പ്രഭാഷകയുമായ ഡോ.തൃപ്തി കരേക്കട്ടി മുഖ്യപ്രഭാഷണം നടത്തി. വീടുകളിലും ടെറസുകളിലും കൃഷി ആരംഭിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ, പരിപാലനരീതികൾ, ജലസംരക്ഷണം, ജൈവവളങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ച് അവർ സൂചിപ്പിച്ചു. പങ്കെടുത്തവർ വിവിധ സംശയങ്ങൾ ഉന്നയിക്കുകയും നിർദേശങ്ങൾ തേടുകയും ചെയ്തു. ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ട്രഷറർ ഡോ.കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. അലക്സ് ജോൺ അവതാരകനായി. ചെറിയ തലത്തിൽ ആരംഭിക്കുന്ന ഇൻഡോർ, ടെറസ് ഗാർഡനിംഗ് പദ്ധതികൾ സമൂഹത്തിൽ വലിയ പരിസ്ഥിതി മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന സന്ദേശം സെമിനാർ വ്യക്തമാക്കി.

Tags:    
News Summary - Arms for You Online Environmental Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.