ഗാർഹികത്തൊഴിൽ: ശമ്പളത്തിലെ അന്തരം പരിഹരിക്കണം -'വാച്ച് ഡോഗ്'

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിലെ അന്തരം വലിയ തെറ്റാണെന്ന് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'വാച്ച്​ഡോഗ്​' എന്ന കുവൈത്തി സംഘടനയുടെ മേധാവി ബാസിം അൽ ശമ്മാരി പറഞ്ഞു.

വ്യത്യസ്ത രാജ്യക്കാർ ഒരു വീട്ടിൽ തുല്യ ജോലി ചെയ്യുകയും ശമ്പളത്തിൽ വലിയ വ്യത്യാസമുണ്ടാകുന്നതും നീതീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ ദേശീയതയെ അടിസ്ഥാനമാക്കി ശമ്പളം നിർദ്ദേശിക്കുന്ന നയം മാറ്റണം. സമാനമായ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ അവഗണനയോ വിവേചനമോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

ആഫ്രിക്കൻ തൊഴിലാളികളോട് വിവേചനം കാണിക്കരുതെന്നും തൊഴിലുടമകൾ അവരോട് ദയയോടെ പെരുമാറണമെന്നും ബാസിം അൽ ശമ്മാരി ആവശ്യപ്പെട്ടു.

റിക്രൂട്ട്മെന്റ് കമ്പനികൾക്കും ഓഫിസുകൾക്കും ചെലവ് താങ്ങാൻ കഴിയുന്നില്ല. വിദേശരാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ചെലവ് വർധിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള ഫീസ് വാങ്ങാൻ റിക്രൂട്ട്മെന്റ് ഓഫിസുകളെ അനുവദിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Domestic work: pay gap needs to be bridged - 'Watchdog'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.