കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഗസ്സയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്തു. ആന്റണി ബ്ലിങ്കൻ ടെലിഫോൺ വഴിയാണ് വിദേശകാര്യ മന്ത്രിയെ ബന്ധപ്പെട്ടത്. ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങളെക്കുറിച്ചും ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഫലസ്തീൻ ജനതയുടെ പൂർണമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരത്തിൽ എത്തിച്ചേരുന്നതിനുമുള്ള കുവൈത്തിന്റെ ഉറച്ച നിലപാടുകൾ ശൈഖ് സലീം വ്യക്തമാക്കി. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കൽ, പ്രദേശത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന അക്രമം അവസാനിപ്പിക്കാൻ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തൽ എന്നിവയും സൂചിപ്പിച്ചു. ഈ കാര്യങ്ങൾക്കായി പ്രവർത്തിക്കണമെന്നും ശൈഖ് സലീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.