ഡിജിറ്റൽ സംവിധാനം സജീവം; പിടികിട്ടാപ്പുള്ളികൾക്ക് കുരുക്ക് മുറുകുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഡിജിറ്റൽ സംവിധാനം സജീവമായതോടെ പിടികിട്ടാപ്പുള്ളികൾക്ക് കുരുക്ക് മുറുകുന്നു. സാമ്പത്തിക കേസുകളും മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ടുകൾ ‘റാഷ്ഡ്’ നിരീക്ഷണ സംവിധാനവുമായി ഇലക്ട്രോണിക് ആയി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതു വഴി വാറണ്ടുള്ള വ്യക്തികളെ എളുപ്പത്തിൽ കണ്ടെത്താം.

പൊതുയിടങ്ങൾ, സുരക്ഷ ചെക്ക്‌പോസ്റ്റുകൾ, വിമാനത്താവളങ്ങളിലും കര-കടൽ തുറമുഖങ്ങളിലും സുരക്ഷ വിഭാഗങ്ങൾക്ക് പ്രതികളെ ഉടൻ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.കുടിശ്ശികയുള്ളവർക്ക് വിമാനത്താവളത്തിൽ നേരിട്ട് തുക അടക്കുകയോ, ‘സഹേൽ’ ആപ്പിലൂടെ നീതിന്യായ മന്ത്രാലയത്തിന്റെ ഇ-പേമെന്റ് സംവിധാനത്തിൽവഴി ബാധ്യതകൾ തീർക്കുകയോ ചെയ്യാം. വാറണ്ടുകളോ സാമ്പത്തിക ബാധ്യതകളോ ഉള്ളവർ ‘ഹഖ് അൽ-റഷീദ്’ ആപ്പിലൂടെ ഉടൻ കേസ് പരിഹരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - Digital system is active; the noose is tightening for the fugitives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.