പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് മന്ത്രാലയത്തിന്റെ സാങ്കേതിക കാര്യ മേഖല സന്ദർശനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം 

പ്രതിരോധ മന്ത്രി മന്ത്രാലയത്തിന്റെ സാങ്കേതിക കാര്യ മേഖല സന്ദർശിച്ചു

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സാങ്കേതിക കാര്യ മേഖല (സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റ്) സന്ദർശിച്ചു. ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള വിവിധ സുപ്രധാനവും തന്ത്രപരവുമായ പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്തു. ഡിസൈൻ, നടപ്പാക്കൽ, നിർമ്മാണം എന്നിവയുൾപ്പെടെ മേഖലയുടെ മേൽനോട്ടം വഹിക്കുന്ന സുപ്രധാന പദ്ധതികൾ പ്രതിരോധ മന്ത്രി അവലോകനം ചെയ്തതായും കൈവരിച്ച പുരോഗതിയെ പ്രശംസിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രതിരോധ മന്ത്രിയെ മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മിശ്അൽ അസ്സബാഹ്, സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഖലീഫ ദുഐജ് അസ്സബാഹ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

Tags:    
News Summary - Defense Minister visits the Ministry's Technical Affairs Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.