കുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യ കേസിൽ കുവൈത്ത് കാസേഷൻ കോടതി വിധി പുറപ്പെടുവിച്ചു.
സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും സർക്കാർ ഉദ്യോഗസ്ഥനെ ആൾമാറാട്ടം നടത്തുകയും ചെയ്തതിന് സിറിയൻ പൗരന് 10 വർഷം തടവും 20,000 ദീനാർ പിഴയും വിധിച്ചു.
ഒരു പൗരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15,000 ദീനാർ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നതിലേക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നയിച്ചു. വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായി നടിച്ച് വാട്സാപ്പിലൂടെ സന്ദേശം അയച്ച് ഒ.ടി.പി വാങ്ങി ആപ് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു.
സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനും സർക്കാർ ജീവനക്കാരുടെ പേരിൽ ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതിനുമാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.