സൗദിയിൽ ഒരാൾക്കും കുവൈത്തിൽ മൂന്നാൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു

ജിദ്ദ/കുവൈത്ത്​ സിറ്റി: സൗദിയിൽ ഒരാൾക്ക്​ കൂടി കോവിഡ്​ 19 വൈറസ്​ ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അ റിയിച്ചു. സൗദിയിലെ ആകെ രോഗികളുടെ എണ്ണം 21 ആയി. കുവൈത്തിൽ മൂന്നാൾക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 72 ആയി.

ന്യൂയോർക്കിൽ നിന്ന്​ ജിദ്ദ വിമാനത്താവളം വഴി ​െകയ്​റോവിലേക്ക്​ യാത്ര ചെയ്യുന്ന ഇൗജിപ്​ഷ്യൻ പൗരനാണ്​ സൗദിയിൽ കോവിഡ്​19 ബാധ കണ്ടെത്തിയത്​. വിമാനത്താവളത്തിലെ താപനിരീക്ഷണ കാമറകളിലാണ്​ ശരീര ഉൗഷ്​മാവ്​ വർധിച്ചതായി​ കണ്ടെത്തിയത്​​. വിമാനത്താവളത്തിൽ നിന്ന്​ ഇദ്ദേഹത്തെ ജിദ്ദയിലെ ഒരു ആശുപത്രിയിലേക്ക്​ മാറ്റി​. 14 ദിവസത്തിനുള്ളിലാണ്​ ഇയാൾ ഇൗജിപ്​തിൽ നിന്ന്​ അമേരിക്കയിലേക്ക്​ പോയത്​.

കുവൈത്തിൽ അഞ്ച്​​ രോഗികളുടെ നില ഗുരുതരമാണ്​. ഇവർ പ്രത്യേക പരിചരണത്തിലാണ്​. കുവൈത്തിൽ േരാഗം സ്​ഥിരീകരിച്ച മൂന്ന്​ പേർ കുവൈത്ത്​, ഇൗജിപ്​ത്​, സുഡാൻ പൗരൻമാരാണ്​.

Tags:    
News Summary - covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.