കുവൈത്ത് സിറ്റി: തുറമുഖങ്ങളും തെരുവുകളും നഗരപ്രദേശങ്ങളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ട്രക്കുകൾ വൈകാതെ കുവൈത്തിലെത്തും. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയുമായി ധാരണയിലെത്തിയതായി കുവൈത്ത് തുറമുഖ കോർപറേഷന്‍ വക്താവ് എൻജിനിയര്‍ നാസര്‍ സുലൈമി വ്യക്തമാക്കി.
കുവൈത്ത് തുറമുഖ വകുപ്പ് മേധാവി ശൈഖ് യൂസുഫ് അല്‍ അബ്ദുല്ലയുടെ ശ്രമങ്ങളുടെ ഫലമായാണ് ട്രക്കുകള്‍ രാജ്യത്തെത്തുന്നത്. മൂന്ന് ട്രക്കുകളാണ് ആദ്യഘട്ടത്തിൽ എത്തിക്കുക. ചൈനയിൽ ഇത്തരം ട്രക്കുകൾ അണുനശീകരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു.
കൊറോണ വൈറസിനെ നേരിടാൻ ഇവ സഹായിക്കുമെന്നും ജനങ്ങളുടെ സുരക്ഷക്ക് ഇതൊരു മുതല്‍കൂട്ടാവുമെന്നും നാസർ സുലൈമി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.