കുവൈത്തിൽനിന്നുള്ള വിമാന സർവീസ്​ പുനരാരംഭിക്കാൻ അനുമതി

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്ക്​ വിമാന സർവീസ്​ നടത്താൻ വിമാനക്കമ്പനികൾക്ക്​ അനുമ തി നൽകും. കുവൈത്തിലുള്ള വിദേശികൾക്ക്​ സ്വന്തം നാട്ടി​ൽ പോവാൻ വിമാന സർവീസ്​ പുനരാരംഭിക്കാൻ വ്യാഴാഴ്​ച രാത്രി ചേർന്ന മിനിസ്​റ്റീരിയൽ കൗൺസിലാണ്​ തീരുമാനിച്ചത്​.

കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക്​ ഇത്​ ആശ്വാസമാണ്​. യാത്രാവിമാനങ്ങൾ നിർത്തിയതോടെ നിരവധി പേരാണ്​ ഇവിടെ കുടുങ്ങിക്കിടക്കുന്നത്​. കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ സമയമെടുക്കും. കുവൈത്ത്​ സർക്കാറുമായി കരാറിലുള്ള ശുചീകരണ കമ്പനികൾ ജീവനക്കാർക്ക്​ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. വീഴ്​ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും മിനിസ്​റ്റീരിയൽ കൗൺസിൽ തീരുമാനിച്ചു.

Tags:    
News Summary - covid updates kuwait flight service-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.